FeaturedPremier League

മാഞ്ചസ്റ്റർ… സിറ്റിയുടെ കയ്യിൽ തന്നെ, ഓൾഡ്ട്രഫോർഡിൽ യുണൈറ്റഡ് നാണംകെട്ടു

മാഞ്ചസ്റ്റർ ഡാർബിയിൽ ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ നീലക്കൊടി പാറി. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ഈ സീസണിലെ മോശം ഫോം തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ അഞ്ചാം പരാജയമാണിത്.

മാഞ്ചസ്റ്റർ 23 10 29 22 45 25 434

ഇന്നും ഒരു താളവും ഇല്ലാതെ മികച്ച അവസരങ്ങൾ ഒരുക്കാൻ പ്രയാസപ്പെടുന്ന യുണൈറ്റഡിനെ ആണ് കാണാൻ ആയത്. 26ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സിറ്റി ലീഡ് എടുത്തു. ഹൊയ്ലുണ്ട് റോഡ്രിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഹാളണ്ട് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ യുണൈറ്റഡ് ചില മാറ്റങ്ങൾ വരുത്തി നോക്കി എങ്കിലും സിറ്റി ആക്രമണം തുടർന്നു. പലപ്പോഴും ഒനാനയുടെ ഗംഭീര സേവുകൾ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 49ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് ഹാളണ്ട് ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.

Picsart 23 10 29 22 52 04 880

ഇതിനു ശേഷവും സിറ്റി തന്നെ ആധിപത്യം തുടർന്നു. 80ആം മിനുട്ടിൽ ഹാളണ്ടിന്റെ പാസിൽ നിന്ന് ഫോഡൻ കൂടെ ഗോൾ നേടിയതോടെ യുണൈറ്റഡിന്റെ പരാജയം ഉറപ്പായി. സ്കോർ 3-0/

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 24 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.