FeaturedPremier League

കാൻസറിനെ കീഴടക്കി 19കാരൻ മാക്സ് ടൈലർ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ!!

മാക്സ് ടൈലർ എന്ന യുവതാരത്തെ ഓർത്ത് ഏവർക്കും അഭിമാനിക്കാം. കാൻസറിനെ അതിജീവിച്ച് ഫുട്ബോൾ കളത്തിലേക്ക് മടങ്ങി എത്തിയ പത്തൊമ്പതുകാരൻ മാക്സ് ടൈലർ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനുയർ ടീമിനായി അരങ്ങേറ്റം കുറിച്ചേക്കാം. നാളെ യൂറോപ്പ ലീഗിൽ അസ്റ്റാനയെ നേരിടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ മാക്സ് ടൈലറിനെയും ഒലെ ഗണ്ണാർ സോൾഷ്യാർ ഉൾപ്പെടുത്തിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെ മികച്ച ടാലന്റുകളിൽ ഒന്നായ മാക്സ് ടൈലർ അവസാന കുറച്ചു നാളുകളായി കാൻസറിനോട് പൊരുതുകയായിരുന്നു. ഒരു മാസം മുമ്പാണ് ഫുട്ബോൾ ലോകത്തേക്ക് ടൈലർ മടങ്ങിയെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമും സ്വാൻസി സിറ്റിയും തമ്മിലുള്ള മത്സരം കളിച്ചായിരുന്നു മാക്സ് ടൈലറിന്റെ തിരിച്ചുവരവ്. അതിനു ശേഷം നല്ല പ്രകടനങ്ങൾ തുടർന്നതോടെ സോൾഷ്യാർ താരത്തെ സീനിയർ ടീമിലേക്ക് എടുക്കുകയായിരുന്നു.

നാളെ കസാക്കിസ്ഥാനിൽ നടക്കുന്ന മത്സരത്തിൽ മാക്സ് അരങ്ങേറ്റം നടത്തും എന്നും തന്നെയാണ് കരുതുന്നത്. മാക്സ് ടൈലർ ഉൾപ്പെടെ പതിനാൽ യുവതാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.