Premier League

ആഴ്സണലിനെ ഞെട്ടിച്ച് ഷെഫീൽഡ് യുണൈറ്റഡ്!!

പ്രീമിയർ ലീഗിൽ അട്ടിമറി വിജയുവായി ഷെഫീൽഡ് യുണൈറ്റഡ്. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഷെഫീൽഡ് യുണൈറ്റഡ് ഇന്ന് കരുത്തരായ ആഴ്സണലിനെ ആണ് പരാജയപ്പെടുത്തിയത്. ഷെഫീൽഡിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ഷെഫീൽഡ് വിജയം. ആഴ്സണൽ ഈ സീസണിൽ ലീഗിൽ ആദ്യമായി തോൽക്കുന്ന മത്സരമാണിത്.

കളിയുടെ 30ആം മിനുട്ടിൽ മൗസറ്റ് ആണ് ഷെഫീൽഡിനായി ഗോൾ നേടിയത്. ആ ഗോൾ ഷെഫീൽഡിന്റെ ചരിത്ര വിജയമായി തന്നെ മാറി. രണ്ടാം പകുതിയിൽ ലകാസെറ്റിനെ അടക്കം ആഴ്സണൽ രംഗത്ത് ഇറങ്ങി എങ്കിലും കാര്യമുണ്ടായില്ല. ഈ പരാജയം ആഴ്സണലിനെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തി. വിജയിച്ച ഷെഫീൽഡ് യുണൈറ്റഡ് ലീഗിൽ 9ആം സ്ഥാത്തേക്ക് എത്തുകയും ചെയ്തു.