ചരിത്രം കുറിച്ച് സതിയന്‍ ജ്ഞാനശേഖരന്‍, മണിക ബത്രയ്ക്കും നേട്ടം

ചരിത്ര നേട്ടവുമായി ടേബിള്‍ ടെന്നീസ് താരം സതിയന്‍ ജ്ഞാനശേഖരന്‍. ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് സതിയന്‍ നേടിയിരിക്കുന്നത്. ലോക റാങ്കിംഗില്‍ 28ാം സ്ഥാനമാണ് സതിയന്‍ സ്വന്തമാക്കിയത്. മുമ്പ് 30ാം റാങ്ക് വരെ എത്തിയ ശരത് കമാലായിരുന്നു ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയ ഇന്ത്യന്‍ താരം.

വനിത വിഭാഗം റാങ്കിംഗില്‍ ആദ്യ 50 സ്ഥാനത്തിനുള്ളില്‍ കടക്കുവാന്‍ മണിക ബത്രയ്ക്ക് സാധിച്ചിട്ടുണ്ട്. 47ാം റാങ്കാണ് താരത്തിന്റെ നേട്ടം.

Previous articleഡര്‍ഹമിന്റെ കോച്ചായി മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍
Next articleവീണ്ടും ബാഴ്‌സലോണയുടെ മരണമാസ്സ്‌ തിരിച്ചുവരവ്