ഡര്‍ഹമിന്റെ കോച്ചായി മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍

- Advertisement -

കൗണ്ടി ക്ലബ്ബായ ഡര്‍ഹമിനു പുതിയ മുഖ്യ കോച്ച്. മുന്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്ലിന്‍ ആണ് പുതിയ കോച്ചായി ചുമതലയേല്‍ക്കുക. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം കൗണ്ടിയെലെത്തുന്നത്. ഫെബ്രുവരി മുതല്‍ ജെയിംസ് കൗണ്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും കൗണ്ടി തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഡര്‍ഹം നിലവില്‍ നീല്‍ കിലീന്‍, അലന്‍ വാക്കര്‍ എന്നിവരുടെ കൗണ്ടി കോച്ചിംഗ് കരാറുകളും പുതുക്കി നല്‍കിയിരുന്നു. ബൗളിംഗ് കോച്ചായ നീലും ഉപ പരിശീലകനായ അലന്‍ വാക്കറും ജെയിംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ന്യൂസിലാണ്ടിനായി 31 ടെസ്റ്റുകളും 110 ഏകദിനങ്ങളും 8 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ജെയിംസ് ഫ്രാങ്ക്ലിന്‍ ടെസ്റ്റ് ഹാട്രിക്ക് നേടിയിട്ടുള്ള താരമാണ്.

Advertisement