OthersFeatured

പരിക്കിനെ തുടർന്ന് നീരജ് ചോപ്രയ്ക്ക് സീസൺ നഷ്ടമാകും

Resizedimage 2026 08 29 14 36 07 6184[1]

ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് 2026 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരിശീലനത്തിനിടെ കണങ്കാലിനേറ്റ ലിഗമെന്റ് പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഈ വർഷത്തെ മത്സരരംഗത്തുനിന്ന് പിന്മാറാൻ താരം നിർബന്ധിതനായി.

സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഈ തിരിച്ചടി. സെപ്റ്റംബർ 5 ന് നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽ, സെപ്റ്റംബർ 13 ലെ വേൾഡ് അത്‌ലറ്റിക്സ് അൾട്ടിമേറ്റ്, സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവയിൽ നീരജ് ചോപ്രയ്ക്ക് മത്സരിക്കാൻ സാധിക്കില്ല. അടുത്തിടെ ലൊസാന ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് മികച്ച ഫോമിലേക്ക് ഉയർന്നു വരുന്നതിനിടെയാണ് പരിക്കിന്റെ രൂപത്തിൽ നിർഭാഗ്യം താരത്തെ തേടിയെത്തിയത്.