വനിത ബോക്സിംഗിൽ ഇന്ത്യയുടെ പർവീണ് വെങ്കലം

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പർവീൺ ഹൂഡ വെങ്കലം നേടി. സെമിഫൈനലിൽ ഇന്ന് ചൈനീസ് തായ്പയുടെ യു ടിംഗ് ലിന്നിനോട് പർവീൺ പരാജയപ്പെട്ടതോടെയാണ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 5-0 എന്ന സ്കോറിന് ആയിരുന്നു പരാജയം. ഈ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ എണ്ണം 73 ആയി. 16 സ്വർണ്ണം, 26 വെള്ളി, 31 വെങ്കലം എന്നിവ ഇതുവരെ ഇന്ത്യ നേടി.

ക്വാർട്ടർ ഫൈനലിൽ വിധികർത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ ഇന്ത്യൻ ബോക്സർ ഉസ്ബെക്കിസ്ഥാന്റെ സിറ്റോറ തുർഡിബെക്കോവയെ ആണ് പരാജയപ്പെടുത്തിയിരുന്നത്. സെമിയിൽ എത്തിയതോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത പർവീൺ നേടിയിരുന്നു.

57kg വനിതാ ബോക്സിംഗ്, മെഡൽ ഉറപ്പിച്ച് പർവീൺ, ഒളിമ്പിക്സ് യോഗ്യതയും നേടി

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പർവീൺ ഹൂഡ മെഡൽ ഉറപ്പിച്ചു. ഇന്ന് സെമിഫൈനലിലെത്തിയ പർവീൺ മെഡൽ ഉറപ്പിക്കുകയും 2024 ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യത നേടുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ വിധികർത്താക്കളുടെ ഏകകണ്ഠമായ തീരുമാനത്തിലൂടെ ഇന്ത്യൻ ബോക്സർ ഉസ്ബെക്കിസ്ഥാന്റെ സിറ്റോറ തുർഡിബെക്കോവയെ ആണ് പരാജയപ്പെടുത്തി.

ബോക്‌സിംഗിൽ മെഡൽ ഉറപ്പിച്ച ബോക്‌സർമാരുടെ പട്ടിക ഇതോടെ നാല് ആയി. നരേന്ദർ, പ്രീതി പവാർ, ലോവ്‌ലിന ബോർഗോഹെയ്‌ൻ എന്നിവരും ഇതുവരെ മെഡൽ ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം, സാവീതി ബൂറയ്ക്കും, അൽഫിയ പത്താനും സ്വര്‍ണ്ണം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ വീണ്ടും സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. 81+ കിലോ വിഭാഗത്തിൽ ആൽഫിയ പത്താന്‍ ആണ് സ്വര്‍ണ്ണ മെഡൽ നേടിയത്. 19 വയസ്സുള്ള താരത്തിന്റെ എതിരാളിയെ ഒന്നാം റൗണ്ടിനിടെ അയോഗ്യയാക്കുകയായിരുന്നു.

ഇത് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നാലാം സ്വര്‍ണ്ണമാണ്. നേരത്തെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാവീതി ബൂറയും സ്വര്‍ണ്ണം നേടിയിരുന്നു. 2014ൽ താരത്തിന് വെങ്കലം ആണ് നേടാനായത്. ഫൈനലില്‍ ഖസാക്കിസ്ഥാന്റെ എതിരാളിയെ 5-0 എന്ന സ്കോറിനാണ് ബൂറ പരാജയപ്പെടുത്തിയത്.

63 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടിയ പര്‍വീൺ ഹൂഡയാണ് ഇന്ത്യയ്ക്കായി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. തൊട്ടുപിന്നാലെ ലോവ്‍ലീനയും സ്വര്‍ണ്ണം നേടി.

Exit mobile version