അക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി

ഇന്തോനേഷ്യ ഓപ്പൺ 2021ന്റെ രണ്ടാം റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ലോക രണ്ടാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സെനോടാണ് ശ്രീകാന്തിന്റെ പരാജയം.

നേരിട്ടുള്ള ഗെയിമുകളിൽ 14-21, 18-21 എന്ന സ്കോറിന് ശ്രീകാന്ത് പരാജയപ്പെട്ടപ്പോള്‍ വിക്ടര്‍ അക്സൽസെനിനോട് താരം ഏറ്റുവാങ്ങുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്.

Previous articleസഞ്ജു രാജസ്ഥാനിൽ തന്നെ, 14 കോടിയുടെ കരാറിൽ താരത്തെ നിലനിർത്തും
Next articleആഷസനില്ല, ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ടിം പെയിന്‍