ആഷസനില്ല, ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ടിം പെയിന്‍

ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുത്ത് ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. ഏതാനും വര്‍ഷം മുമ്പത്തെ സെക്സ്റ്റിംഗ് വിവാദം പുറത്ത് വന്ന സ്ഥിതിയ്ക്കാണ് താരം ക്യാപ്റ്റന്‍സി രാജി വയ്ക്കുവാന്‍ തീരുമാനിച്ചത്.

താരം മെന്റൽ ഹെല്‍ത്ത് ബ്രേക്ക് എടുക്കുകയാണെന്നാണ് ടിം പെയിനിന്റെ മാനേജര്‍ ജെയിംസ് ഹെന്‍ഡേഴ്സൺ ട്വീറ്റ് ചെയ്തത്. പെയിന്‍ പിന്മാറുന്നതിനാൽ ഓസ്ട്രേലിയ അലക്സ് കാറെയെയോ ജോഷ് ഇംഗ്ലിസിനെയോ കീപ്പറായി പരിഗണിക്കേണ്ടി വരും.

Previous articleഅക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി
Next articleലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ,ഒട്ടനവധി താരങ്ങള്‍ ആദ്യ റൗണ്ടിൽ പുറത്ത്, രണ്ടാം റൗണ്ടിൽ പൊരുതി വീണ് സത്യന്‍