ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തി സിന്ധു, ഇനി എതിരാളി ചിരവൈരിയായ അകാനെ യമാഗൂച്ചി

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ലോക റാങ്കിംഗില്‍ 45ാം റാങ്കിലുള്ള ഡെന്മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റോഫെര്‍സനെ ആണ് പരാജയപ്പെടുത്തിയത് 25 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധു 21-8, 21-8 എന്ന സ്കോറിനാണ് അനായാസ ജയം കരസ്ഥമാക്കിയത്. ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ ചിരകാല വൈരിയായ അകാനെ യാമഗൂച്ചിയാണ് എതിരാളി.

പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സായി പ്രണീത് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നോട് പരാജയം ഏറ്റുവാങ്ങി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം സായി പ്രണീത് നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമില്‍ താരം പിന്നില്‍ പോയി. സ്കോര്‍ : 21-15, 12-21, 12-21.