ലിംഗാർഡും സ്റ്റോൺസും ലുക്ക് ഷോയും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ

John Stones Lingard England
- Advertisement -

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ പ്രഖാപിച്ച് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. ഏറെ കാലമായി ഇംഗ്ലണ്ട് ടീമിന് പുറത്തുള്ള ജെസ്സെ ലിംഗാർഡും ജോൺ സ്റ്റോൺസും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുക്ക് ഷോയും ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സാൻ മറിനോ, അൽബേനിയ, പോളണ്ട് എന്നിവർക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

അതെ സമയം ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാക്കക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഇവർക്ക് പകരം റീസ് ജെയിംസും കീറോൺ ട്രിപ്പിയറും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ സീസണിൽ ലീഡ്സ് യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത പാട്രിക് ബാംഫോർഡിന് ടീമിൽ ഇടം ലഭിക്കാതിരുന്നപ്പോൾ ആസ്റ്റൺ വില്ല താരം ഒലി വാറ്റ്കിൻസും സാം ജോൺസ്റ്റോണും ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

Goalkeepers: Dean Henderson, Sam Johnstone, Nick Pope

Defenders: Ben Chilwell, Conor Coady, Eric Dier, Reece James, Harry Maguire, Tyrone Mings, Luke Shaw, John Stones, Kieran Trippier, Kyle Walker

Midfielders: Jude Bellingham, Phil Foden, Jesse Lingard, Mason Mount, Kalvin Phillips, Declan Rice, James Ward-Prowse

Forwards: Dominic Calvert-Lewin, Harry Kane, Marcus Rashford, Bukayo Saka, Raheem Sterling, Ollie Watkins

Advertisement