സൈനയുടെയും പ്രണോയിയുടെയും നാലാം ടെസ്റ്റ് നെഗറ്റീവ്, ഇരു താരങ്ങള്‍ക്കും തായ്‍ലാന്‍ഡ് ഓപ്പണില്‍ കളിക്കാം

തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‍വാലിനും എച്ച്എസ് പ്രണോയിയ്ക്കും അറിയാമെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇരു താരങ്ങളുടെയും നാലാം റൗണ്ട് ടെസ്റ്റ് നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് ഈ തീരുമാനം.

നേരത്തെ ഇരു താരങ്ങളുടെയും മത്സരങ്ങള്‍ വാക്ക്ഓവര്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനുമായി സമയോചിതമായ ഇടപെടല്‍ നടത്തിയാണ് ഇരു താരങ്ങള്‍ക്കും കളിക്കുവാനുള്ള അവസരം സൃഷ്ടിച്ചതെന്ന് ഔദ്യോഗിക കുറിപ്പില്‍ അറിയിക്കുന്നു.

ബിഡബ്ല്യഎഫിന്റെയും ബാഡ്മിന്റണ്‍ തായ്‍ലാന്‍ഡിന്റെയും സഹായങ്ങള്‍ക്ക് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ നന്ദിയും അറിയിച്ചു.