പിവി സിന്ധുവിന് പൊരുതി നേടിയ വിജയം

- Advertisement -

ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പിവി സിന്ധുവിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 3 ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ വിജയം. ജപ്പാന്റെ അയ ഒഹോരിയോട് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സിന്ധുവിന്റെ മത്സരത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ്. 11-21ന് ആദ്യ ഗെയിമില്‍ പുറകെ പോയ ശേഷം 21-15, 21-15 എന്ന സ്കോറിന് ശേഷിക്കുന്ന ഗെയിമുകള്‍ നേടിയാണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് കടന്നത്.

59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 11-21, 21-15, 21-15.

Advertisement