സബ്ജൂനിയർ ഫുട്ബോൾ; കോഴിക്കോടിനെ സമനിലയിൽ പിടിച്ച് ആലപ്പുഴ

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് സമനില. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആലപ്പുഴ ആണ് കോഴിക്കോടിനെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായി അവസാനിച്ചു. ഈ സമനില കോഴിക്കോടിന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. ഇന്നലെ കൊല്ലത്തെ പരാജയപ്പെടുത്തിയ കോഴിക്കോടിന് ഇനി ഇന്ന് വൈകിട്ട് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പാലക്കാടിനെ ആണ് നേരിടേണ്ടത്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച പാലക്കാടിനെ തോൽപ്പിച്ചാൽ മാത്രമേ കോഴിക്കോടിന് സെമിയിൽ എത്താൻ ആവുകയുള്ളൂ.

Advertisement