ചരിത്രം പിറന്നു, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉറപ്പായി

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയിൽ നിന്ന് ഒരു താരം എത്തുമെന്ന് ഉറപ്പായി. ഇതോടെ ചരിത്ര നിമിഷത്തിനാണ് ഇന്ത്യന്‍ ബാഡ്മിന്റൺ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.

ശ്രീകാന്ത് കിഡംബി – ലക്ഷ്യ സെന്‍ സെമി ഫൈനലിലെ വിജയം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി മാറും. മുമ്പ് രണ്ട് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡൽ നേടിയിട്ടുണ്ട്.

പ്രകാശ് പദുകോണും സായി പ്രണീതും ആണ് ഈ നേട്ടത്തിന് അര്‍ഹരായത്. ലക്ഷ്യ സെന്‍ ലോക റാങ്കിംഗിൽ 42ാം സ്ഥാനത്തുള്ള ഹാവോ ജുന്‍ പെംഗിനെ 21-15, 15-21, 22-20 എന്ന സ്കോറിന് ത്രില്ലറിൽ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി 21-8, 21-7 എന്ന നിലയിൽ അനായാസം ആണ് മാര്‍ക്ക് കാല്‍ജോവിനെ പരാജയപ്പെടുത്തി സെമിയിലെത്തിയത്.