കെന്റോ മൊമോട്ട ഇന്തോനേഷ്യ ഓപ്പണ്‍ ജേതാവ്

- Advertisement -

ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി കെന്റോ മൊമോട്ട. ഇന്ത്യന്‍ താരവും നിലവിലെ ജേതാവുമായ ശ്രീകാന്ത് കിഡംബിയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ടൂര്‍ണ്ണമെന്റ് ആരംഭിച്ച ജപ്പാന്‍ താരം ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനെയാണ് അടിയറവു പറയിച്ചത്. 21-14, 21-09 എന്ന സ്കോറിനു 37 മിനുട്ടിലാണ് തന്റെ കിരീടം.

ഇതിനു മുമ്പ് നടന്ന മലേഷ്യ ഓപ്പണിന്റെ ഫൈനലില്‍ കെന്റോ എത്തിയിരുന്നു. അന്ന് പക്ഷേ രണ്ടാം സ്ഥാനം മാത്രമേ താരത്തിനു സ്വന്തമാക്കാനായുള്ള. 17-21, 21-23 എന്ന സ്കോറിനു മലേഷ്യയുടെ ലീ ചോംഗ് വെയ് ആണ് അന്ന് ജേതാവായത്. ലീ അവസാനിപ്പിച്ചത് കെന്റോയുടെ തുടര്‍ച്ചയായ 21 മത്സരങ്ങളിലെ വിജയ പരമ്പരയായിരുന്നു.

ഇന്തോനേഷ്യ ഓപ്പണ്‍ സെമിയില്‍ താരം ലീയെ പരാജയപ്പെടുത്തി അതിനുള്ള പകരം വീട്ടലും പൂര്‍ത്തിയാക്കി. സീസണിലെ ആദ്യ രണ്ട് ടൂര്‍ണ്ണമെന്റുകളിലെ മികച്ച പ്രകടനം ജപ്പാന്‍ താരത്തിന്റെ റാങ്കിംഗിനെയും മെച്ചപ്പെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement