ഒമ്പത് ഗോൾ ത്രില്ലറിൽ മഹാരാഷ്ട്രയെ വീഴ്ത്തി കേരളം സെമിയിൽ

- Advertisement -

കട്ടക്കിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം ജയിച്ച കേരളം സെമിയിലേക്ക് കടന്നു. മഹാരാഷ്ട്രയെ നേരിട്ട പോര് നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളം ജയിച്ചത്.

നാലു ഗോൾ നേടിയ മാളവികയാണ് ഇന്ന് കേരളത്തിന്റെ സ്റ്റാർ ആയാത്. മാളവികയുടെ നാല് ഗോളുകളിൽ രണ്ടെണ്ണം എക്സ്ട്രാ ടൈമിൽ ആയിരുന്നു പിറന്നത്. കളി നിശ്ചിത സമയം കഴിയുമ്പോൾ 3-3 എന്നനിലയിലായിരുന്നു. തുടന്ന് എക്സ്ട്രാ ടൈമിൽ മാളവികയുടെ മികവിൽ കേരള വിജയിക്കുകയായിരുന്നു. ശ്രീലക്ഷ്മി ആണ് കേരളത്തിന്റെ ബാക്കി ഒരു ഗോൾ നേടിയത്.

ടൂർണമെന്റിലെ മാളവികയുടെ ഏഴാം ഗോളാണിത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ തോൽപ്പിച്ചപ്പോഴും മാളവിക ഹാട്രിക്ക് നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement