സിന്ധുവിനും സൈനയ്ക്കും കിഡംബിയ്ക്കും നിരാശ, ലക്ഷ്യ സെൻ മുന്നോട്ട്

Sports Correspondent

Lakshyasen
Download the Fanport app now!
Appstore Badge
Google Play Badge 1

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റൺ ഓപ്പൺ 2022ൽ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‍വാലും ശ്രീകാന്ത് കിഡംബിയും പുറത്ത്. അതേ സമയം ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിന്ധു ജപ്പാന്റെ സയാക്ക തകാഹാഷിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. സ്കോർ: 19-21, 21-16, 17-21.

ഡെന്മാര്‍ക്കിന്റെ മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റോന്‍സനിനെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടർ ഉറപ്പാക്കിയത്. 21-16, 21-18 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ യുവ താരത്തിന്റെ വിജയം.

സൈന അകാനെ യമാഗൂച്ചിയോട് 14-21, 21-17, 17-21 എന്ന സ്കോറിനാണ് കീഴടങ്ങിയത്. കിഡംബിയാകട്ടെ ഇന്തോനേഷ്യയുടെ ആന്തോണി സിനിസുക ഗിന്റിഗിനോട് ആദ്യ ഗെയിമിൽ ആധിപത്യത്തോടെ മുന്നേറിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നിൽ പോയി. സ്കോര്‍: 21-9, 18-21, 19-21.