കേരള പ്രീമിയർ ലീഗ്; കെ എസ് ഇ ബി ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോ കേരള പ്രീമിയർ ലീഗിലെ കെ എസ് ഇബിയുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് കെ എസ് ഇ ബി ലിഫയെ ആണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് കെ എസ് ഇ ബി വിജയിച്ചത്. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 45ആം മിനുട്ടിൽ വിഗ്നേഷ് ആണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്.Img 20220317 Wa0158

50ആം മിനുട്ടിൽ ജെറിറ്റോയിലൂടെ കെ എസ് ഇ ബി രണ്ടാം ഗോളും നേടി. 64ആം മിനുട്ടിൽ ഗിഫ്റ്റി, 84ആം മിനുട്ടിൽ നിജോയും കെ എസ് ഇബിക്ക് ആയി ഗോൾ നേടിയത്. ജിനേഷ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കെ എസ് ഇ ബി ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തി.