ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ വീരഗാഥ തുടരുന്നു, പുതുചരിത്രം സൃഷ്ടിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റൺ ഡബിള്‍സ് ഫൈനലില്‍ കയറുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ മുന്‍ ലോക ചാമ്പ്യന്മാരായ ആരോൺ ചിയ – സോഹ വൂയി യിക് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

21-17, 21-12 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ വിജയം. മലേഷ്യന്‍ താരങ്ങളോട് മുന്‍പ് 8 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം നേടാനായത്.

ഹോക്കിയിൽ ഇന്ത്യക്ക് സ്വർണ്ണം!! ജപ്പാനെ ഫൈനലിൽ തകർത്തു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ഹോക്കി സംഘം സ്വർണ്ണം നേടി. ഇന്ന് നടന്ന ഫൈനലിൽ ജപ്പാനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്‌. 25ആം മിനുട്ടിൽ മൻപ്രീത് സിങിന്റെ ഗോളിലൂടെയാണ് ഇന്ത്യ ലീഡ് എടുത്തത്‌. 32ആം മിനുട്ടിൽ ക്യാപ്റ്റൻ ഹർമൻപ്രീത് ഒരു പെനാൾട്ടി കോർണറിൽ നിന്ന് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.

അധികം വൈകാതെ അമിത് രോഹിദാസിന്റെ ഷോട്ട് ഇന്ത്യക്ക് മൂന്നാം ഗോൾ നൽകി. അവസാന ക്വാർട്ടറിൽ ഒരു നല്ല ടേണിന് ശേഷം അഭിഷേക് നേടിയ ഗോളിൽ ഇന്ത്യ 4-0ന് മുന്നിൽ എത്തി. ഇത് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. അവസാന തനാക ജപ്പാനായി ഒരു ഗോൾ നേടിയത് ഇന്ത്യയുടെ ക്ലീൻ ഷീറ്റ് നഷ്ടപ്പെടുത്തി. അവസാന മിനുട്ട് ഗോളിലൂടെ ഹർമൻപ്രീത് അഞ്ചാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായിം

ഇത് നാലാം തവണയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടുന്നത്‌. ഇന്ത്യയുടെ ഈ ഏഷ്യൻ ഗെയിംസിലെ 22ആം സ്വർണ്ണ മെഡലാണിത്. ഇന്ത്യയുടെ വനിതാ ഹോക്കി ടീം നാളെ വെങ്കല മെഡലിനായി പോരാടും.

ഏഷ്യൻ ഗെയിംസിൽ ചരിത്രം, ഇന്ത്യക്ക് 100 മെഡൽ ഉറപ്പായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്രം കുറിക്കും എന്ന് ഉറപ്പായി. 100 എന്ന മാന്ത്രിക സംഖ്യയിൽ ഇന്ത്യ എത്തും. ഇപ്പോൾ ഇന്ത്യക്ക് 91 മെഡൽ ആണുള്ളത്. എന്നാലും 9 മെഡലുകൾ കൂടെ ഇന്ത്യ ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ആ മത്സരങ്ങളും ഫൈനലുകൾ ബാക്കി ഉള്ളതിനാൽ ആണ് മെഡൽ എണ്ണത്തിൽ ഇപ്പോൾ അത് വരാത്തത്. ഇതിനർത്ഥം ഇന്ത്യയുടെ മെഡൽ നില 100നു മുകളിൽ എന്തായാലും എത്തും എന്നാണ്.

ദോഹ ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ചയുടെ ഇന്ത്യയുടെ മെഡൽ നില ഇന്ത്യ 71ആം മെഡലോടെ മൂന്ന് ദിവസം മുമ്പ് മറികടന്നിരുന്നു‌. ഇന്ത്യക്ക് ഇനി 9 മെഡലുകൾ കൂടെ ഉറപ്പായിട്ടുണ്ട്. അമ്പെയ്ത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. ഫൈനലിൽ എത്തിയ രണ്ട് കബഡി ടീമുകളും ഇന്ത്യക്ക് മെഡൽ കൊണ്ടു തരും.ഇതുകൂടാതെ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഹോക്കി, ബ്രിഡ്ജ് എന്നിവയിലും ഇന്ത്യക്ക് ഒരോ മെഡലുകൾ ഉറപ്പായിട്ടുണ്ട്. ഇവ കണക്കിൽ എടുത്താൽ 100 സ്വർണ്ണത്തിൽ ഇന്ത്യ എത്തും.

Asian Games 2023

100 medals confirmed for India!

Medals won: 91

Other assured medals:

Archery: 3

Kabaddi: 2

Badminton: 1

Cricket: 1

Hockey: 1

Bridge: 1

പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ തയ്യാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ടി20 ക്രിക്കറ്റിലെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 18 ഓവറിൽ 115 റൺസിന് പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈക്കലാക്കിയത്. വിജയത്തോടെ സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

24 റൺസ് നേടിയ ഒമൈര്‍ യൂസുഫ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 14 റൺസ് നേടിയ അമീര്‍ ജമാൽ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്നും ഖൈസ് അഹമ്മദ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അലി സദ്രാന്‍ 39 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുൽബാദിന്‍ നൈബ് 26 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

പാകിസ്താൻ നിലംതൊട്ടില്ല!! ഇന്ത്യൻ കബഡി ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ. ഇന്ന് സെമി ഫൈനലിൽ പാകിസ്താനെ നേരിട്ട ഇന്ത്യ സമ്പൂർണ്ണ ആധിപത്യത്തോടെ വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. 61-13 എന്ന സ്കോറിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 30-5ന്റെ ലീഡ് നേടിയിരുന്നു‌.

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്താൻ കബഡി ടീം ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല. ഈ വിജയത്തോടെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ വെള്ളി എങ്കിലും നേടും എന്ന് ഉറപ്പായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് രാവിലെ ഇന്ത്യ വനിതാ കബഡി ടീമും ഫൈനലിലേക്ക് മുന്നേറിയിരുന്നു‌. രണ്ട് ടീമുകളും കബഡിയിൽ സ്വർണ്ണം നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

HS പ്രണോയ് സെമിയിൽ പരാജയം, ഇന്ത്യക്ക് വെങ്കലം മാത്രം

ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച് എസ് പ്രണോയ് സെമി ഫൈനലിൽ പരാജയപ്പെട്ടു. ചൈനയുടെ ഷി ലിംഗിനെ നേരിട്ട പ്രണോയ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്‌. 21-16,21-9 എന്നായിരുന്നു സ്കോർ. ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാകാനുള്ള അവസരമാണ് പ്രണോയിക്ക് നഷ്ടമായത്. ഇതോടെ ഇന്ത്യ വെങ്കല മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു.

ഇന്നലെ ആവേശകരമായ മത്സരത്തിൽ മലേഷ്യയുടെ ലീ സി ജിയായെ മറികടന്നാണ് മലയാളി ആയ പ്രണോയ് സെമി ഉറപ്പിച്ചത്. എന്നാൽ സെമിയിൽ ആ മികവ് ആവർത്തിക്കാൻ പ്രണോയിക്ക് ആയില്ല. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ ഒരു മെഡൽ നേടുന്നത്. 1982ൽ സെയ്ദ് മോദിയും വെങ്കലം നേടിയിരുന്നു.

ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 32 വെള്ളിയും 35 വെങ്കലവും അടക്കം 88 മെഡലുകൾ നേടി കഴിഞ്ഞു.

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ റികർവ് വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലം. 13 വർഷത്തിനു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ റികർവ് വിഭാഗത്തിൽ ഇന്ത്യ ഒരു മെഡൽ നേടുന്നത്. അങ്കിത ഭകത്, സിമ്രൻജീത് കൗർ, ഭജൻ കൗർ എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ ടീം വിയറ്റ്നാമിനെ പരാജയപ്പെടുത്തി ആണ് വെങ്കല മെഡൽ ഉറപ്പിച്ചത്.

വിയറ്റ്‌നാമിന്റെ ദോ തി ആൻ ഗുയെറ്റ്, എൻഗുയെൻ തി തൻ ഹി, ഹോങ് ഫുവോങ് താവോ എന്നിവർക്കെതിരായ വെങ്കല മത്സരത്തിൽ 6-2 എന്ന സ്‌കോറിനാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യക്ക് അനുകൂലമായ 56-52, 55-56, 57-50, 51-48 എന്നിങ്ങനെയായിരുന്നു സെറ്റുകൾ.

ഇന്ത്യ ഇതുവരെ 21 സ്വർണ്ണവും 32 വെള്ളിയും 34 വെങ്കലവും അടക്കം 87 മെഡലുകൾ നേടി കഴിഞ്ഞു.

നേപ്പാളിനെ തകർത്ത് ഇന്ത്യൻ വനിതാ കബഡി ടീം ഫൈനലിൽ!!

ഇന്ത്യൻ വനിതാ കബഡി ടീം ഫൈനലിൽ. ഇന്ന് ഏഷ്യൻ ഗെയിംസ് സെമി ഫൈനലിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ ആണ് ഇന്ത്യ തോൽപ്പിച്ച. ഏകപക്ഷീയമായ മത്സരത്തിൽ 61-17 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളേക്കാൽ വലിയ മാർജിനിലാണ് ഇന്ത്യ സെമി ഫൈനൽ വിജയിച്ചിരിക്കുന്നത്. ഈ ജയത്തോടെ ഇന്ത്യ വെള്ളി മെഡൽ എങ്കിലും ഉറപ്പിച്ചു.

നാളെ നടക്കുന്ന ഫൈനലിൽ ചൈനീസ് തയ്പയ് ആകും ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും ചൈനീസ് തായ്പയും ഏറ്റുമുട്ടിയപ്പോൾ 34-34 എന്ന അപൂർവ്വ സമനിലയിൽ കളി അവസാനിച്ചിരുന്നു. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇറാനെ തോൽപ്പിച്ചാണ് ചൈനീസ് തായ്പയ് ഫൈനൽ ഉറപ്പിച്ചത്.

9 ഓവറിൽ ബംഗ്ലാദേശിനെ തീർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ. ഇന്ന് സെമി ഫൈനലിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്‌. ആദ്യ ബാറ്റു ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 96-9 എന്ന റൺസ് മാത്രമെ എടുക്കാൻകായിരുന്നുള്ളൂ. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9.2 ഓവറിലേക്ക് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു‌.

ജയ്സ്വാളിനെ റൺ ഒന്നും എടുക്കാതെ നഷ്ടപ്പെട്ടു എങ്കിലും റുതുരാജും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുക ആയിരുന്നു. തിലക് വർമ്മ 26 പന്തിൽ നിന്ന് 55 റൺസ് അടിച്ചു‌. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്‌. റുതുരാജ് 26 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. 3 സിസ്കും 4 ഫോറും അദ്ദേഹം പറത്തി.

ഇന്ത്യക്ക് ആയി നേരത്തെ സായ് കിഷോർ 3 വിക്കറ്റും വാഷിങ്ടൻ സുന്ദർ രണ്ട് വിക്കറ്റും എടുത്ത് നല്ല ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു‌. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ആണ് രണ്ടാം സെമി.

സ്ക്വാഷിൽ ഒരിക്കൽ കൂടെ മെഡൽ നേടി ഇന്ത്യയുടെ സൗരവ് ഘോഷാൽ

വെറ്ററൻ താരൻ സൗരവ് ഘോഷാൽ ഒരിക്കൽ കൂടെ ഇന്ത്യക്കായി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിരിക്കുകയാണ്‌. സ്ക്വാഷ് പുരുഷ സിംഗിൾസ് ഫൈനലിൽ ടോപ് സീഡാറ്റ മലേഷ്യയുടെ വെയ്ൻ യോവിനോട് തോറ്റാണ് 37 കാരനായ സൗരവ് ഘോഷാൽ വെള്ളി മെഡൽ നേടിയത്. 11-9, 9-11, 5-11, 7-11 എന്നായിരുന്നു സ്കോർ. 2006 മുതൽ എല്ലാ ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുള്ള താരമാണ് സൗരവ്.

ഈ മെഡലോടെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ ആകെ 85 മെഡൽ ആയി. 21 സ്വർണ്ണം, 32 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നില.

ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ തോറ്റു, ഇനി വെങ്കലത്തിനായി പോരാടാം

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ പരാജയപ്പെട്ടു. ചൈനക്ക് എതിരെ ഇന്ത്യൻ ടീം 4-0ന്റെ വലിയ തോൽവി ആണ് ഏറ്റുവാങ്ങിയത്‌. ഇതോടെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ സാധ്യത അവസാനിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യ നേടാനുള്ള സാധ്യതയും നഷ്ടമായി.

മത്സരത്തിന്റെ രണ്ടാം പാദത്തിൽ ജിയാകി സോങ്ങിന്റെ പെനാൽറ്റി കോർണറിലൂടെ ആണ് ചൈനീസ് ടീം ആദ്യം ലീഡ് എടുത്തത്. 40-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് മെയ്‌റോംഗ് സോവിൽ ലീഡ് ഇരട്ടിയാക്കി. 55-ാം മിനിറ്റിൽ മെയ്യു ലിയാങ് ചൈനയെ 3-0ന് മുന്നിലെത്തിച്ചു. പിന്നാലെ നാലാം ഗോളും വന്നു. ഇനി ഇന്ത്യക്ക് വെങ്കല മത്സരത്തിനായുള്ള പോരാട്ടം ബാക്കിയുണ്ട്.

ജപ്പാനെയും തോൽപ്പിച്ച് ഇന്ത്യൻ കബഡി ടീം, സെമിയിൽ ഇനി പാകിസ്താനെ നേരിടും

ഇന്ത്യൻ കബഡി ടീം തുടർച്ചയായ നാലാം വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെയാണ് തോൽപ്പിച്ചത്‌. 55-18 എന്ന സ്കോറിനായിരുന്നു ജപ്പാനെതിരായ വിജയം. ഇന്ന് രാവിലെ ഇന്ത്യ ചൈനീസ് തായ്പെയെ തോൽപ്പിച്ച് സെമി ഉറപ്പാക്കിയിരുന്നു‌.

ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. വെങ്കല മെഡലും ഇന്ത്യക്ക് ഉറപ്പായി. എന്നാൽ ഗോൾഡ് തന്നെയാകും കബഡിയിൽ ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ പാകിസ്താൻ ആകും ഇന്ത്യയുടെ വൈരികൾ. ഇന്ത്യയുടെ വനിതാ ടീമും കബഡിയിൽ സെമിയിൽ എത്തിയിട്ടുണ്ട്‌

Exit mobile version