Picsart 23 10 05 16 05 58 244

ജപ്പാനെയും തോൽപ്പിച്ച് ഇന്ത്യൻ കബഡി ടീം, സെമിയിൽ ഇനി പാകിസ്താനെ നേരിടും

ഇന്ത്യൻ കബഡി ടീം തുടർച്ചയായ നാലാം വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെയാണ് തോൽപ്പിച്ചത്‌. 55-18 എന്ന സ്കോറിനായിരുന്നു ജപ്പാനെതിരായ വിജയം. ഇന്ന് രാവിലെ ഇന്ത്യ ചൈനീസ് തായ്പെയെ തോൽപ്പിച്ച് സെമി ഉറപ്പാക്കിയിരുന്നു‌.

ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. വെങ്കല മെഡലും ഇന്ത്യക്ക് ഉറപ്പായി. എന്നാൽ ഗോൾഡ് തന്നെയാകും കബഡിയിൽ ഇന്ത്യയുടെ ലക്ഷ്യം. സെമിയിൽ പാകിസ്താൻ ആകും ഇന്ത്യയുടെ വൈരികൾ. ഇന്ത്യയുടെ വനിതാ ടീമും കബഡിയിൽ സെമിയിൽ എത്തിയിട്ടുണ്ട്‌

Exit mobile version