ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാന്‍ഡര്‍ പെയസ് പിന്മാറി

ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വെറ്ററൻ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയസ് പിന്മാറി. ഡബിൾസിൽ തനിക്ക് ലഭിച്ച പങ്കാളിയെ ചെല്ലിയുള്ള പ്രശ്നത്തിലാണ് ലിയാന്‍ഡര്‍ പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ഇന്ത്യയുടെ മികച്ച ഡബിൾസ് താരങ്ങളായ രോഹൻ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പെയസിന് കൂട്ടായി ഏഷ്യൻ ഗെയിംസിൽ കണ്ടത്. ഇതിനെ തുടർന്നാണ് പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ആഴ്ചകൾ മുൻപേ തന്നെ ഒരു ഡബിൾസ് സ്പെഷ്യലിസ്റ് താരത്തെ താൻ ആവശ്യപെട്ടിരുന്നെന്നും എന്നാൽ ടെന്നീസ് അസോസിയേഷൻ സ്പെഷ്യലിസ്റ് താരത്തെ നൽകാൻ തയ്യാറായില്ലെന്നും പെയസ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ 5 സ്വർണമടക്കം എട്ട് മെഡൽ നേടിയ താരമാണ് പെയസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ ഗെയിംസ്, ഇന്ത്യന്‍ ഹോക്കി സംഘം യാത്രയായി

ഓഗസ്റ്റ് 14നു ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ പുരുഷ-വനിത ഹോക്കി ടീമുകള്‍ യാത്രയായി. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യ ആണ് ഇരു ടീമുകളുടെയും എതിരാളികള്‍. വനിത സംഘത്തിന്റെ മത്സരം ഓഗസ്റ്റ് 19നും പുരുഷ ടീമിന്റെ മത്സരം ഓഗസ്റ്റ് 20നുമാണ്. പുരുഷ വിഭാഗത്തില്‍ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളാണ് ഇന്ത്യ.

അതേ സമയം വനിത സംഘം കഴിഞ്ഞ ഗെയിംസില്‍ വെങ്കല മെഡലാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ പതാകയേന്തുക നീരജ് ചോപ്ര

2018 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഹോക്കി താരം സര്‍ദാര്‍ സിംഗ് ആയിരുന്നു. അടുത്തിടെ ഫിന്‍ലന്‍ഡിലെ സാവോ ഗെയിംസില്‍ താരം സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി മികച്ച ഫോമിലാണ് താരം. ചൈനീസ് തായ്പേയ് എതിരാളിയായ ചാവോ-സുന്‍ ചെംഗിനെയാണ് സാവോ ഗെയിംസില്‍ നീരജ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്ലറ്റിക്സ് മീറ്റിലും നീരജ് സ്വര്‍ണ്ണം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

36 ഇനങ്ങള്‍ 524 അംഗങ്ങള്‍, ഏഷ്യന്‍ ഗെയിംസിനു ഇന്ത്യ തയ്യാര്‍

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം തയ്യാര്‍. 36 ഇനങ്ങളിലായി 524 അംഗങ്ങളാണ് ഇന്ത്യയെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലംബാംഗിലുമായി നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പ്രതിനിധീകരിക്കുക. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.

277 പുരുഷന്മാരും 247 വനിതകളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

Credits: @mihirvasavada

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version