Picsart 23 10 05 16 17 11 165

ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ തോറ്റു, ഇനി വെങ്കലത്തിനായി പോരാടാം

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ പരാജയപ്പെട്ടു. ചൈനക്ക് എതിരെ ഇന്ത്യൻ ടീം 4-0ന്റെ വലിയ തോൽവി ആണ് ഏറ്റുവാങ്ങിയത്‌. ഇതോടെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ സാധ്യത അവസാനിച്ചു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യ നേടാനുള്ള സാധ്യതയും നഷ്ടമായി.

മത്സരത്തിന്റെ രണ്ടാം പാദത്തിൽ ജിയാകി സോങ്ങിന്റെ പെനാൽറ്റി കോർണറിലൂടെ ആണ് ചൈനീസ് ടീം ആദ്യം ലീഡ് എടുത്തത്. 40-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് മെയ്‌റോംഗ് സോവിൽ ലീഡ് ഇരട്ടിയാക്കി. 55-ാം മിനിറ്റിൽ മെയ്യു ലിയാങ് ചൈനയെ 3-0ന് മുന്നിലെത്തിച്ചു. പിന്നാലെ നാലാം ഗോളും വന്നു. ഇനി ഇന്ത്യക്ക് വെങ്കല മത്സരത്തിനായുള്ള പോരാട്ടം ബാക്കിയുണ്ട്.

Exit mobile version