Picsart 23 10 06 13 22 25 202

പാകിസ്താൻ നിലംതൊട്ടില്ല!! ഇന്ത്യൻ കബഡി ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ. ഇന്ന് സെമി ഫൈനലിൽ പാകിസ്താനെ നേരിട്ട ഇന്ത്യ സമ്പൂർണ്ണ ആധിപത്യത്തോടെ വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. 61-13 എന്ന സ്കോറിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 30-5ന്റെ ലീഡ് നേടിയിരുന്നു‌.

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്താൻ കബഡി ടീം ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല. ഈ വിജയത്തോടെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ വെള്ളി എങ്കിലും നേടും എന്ന് ഉറപ്പായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് രാവിലെ ഇന്ത്യ വനിതാ കബഡി ടീമും ഫൈനലിലേക്ക് മുന്നേറിയിരുന്നു‌. രണ്ട് ടീമുകളും കബഡിയിൽ സ്വർണ്ണം നേടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Exit mobile version