Afgpak

പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ തയ്യാര്‍

ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ടി20 ക്രിക്കറ്റിലെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 18 ഓവറിൽ 115 റൺസിന് പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈക്കലാക്കിയത്. വിജയത്തോടെ സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

24 റൺസ് നേടിയ ഒമൈര്‍ യൂസുഫ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 14 റൺസ് നേടിയ അമീര്‍ ജമാൽ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് മൂന്നും ഖൈസ് അഹമ്മദ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അലി സദ്രാന്‍ 39 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഗുൽബാദിന്‍ നൈബ് 26 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Exit mobile version