നീരജ് ചോപ്ര

ഇന്ന് നീരജ് ചോപ്രയുടെ ഫൈനൽ, സ്വർണ്ണ പ്രതീക്ഷയിൽ ഇന്ത്യ

പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് തന്റെ ഫൈനലിൽ ഇറങ്ങും. നീരജ് ചോപ്ര ഇന്ന് രാത്രി 11.55നാണ് ജാവലിൻ ത്രോയുടെ ഫൈനലിൽ ഇറങ്ങുക. ചൊവ്വാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ നീരജ് 89.34 മീറ്റർ എന്ന മികച്ച ത്രോയോടെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ പ്രവേശിച്ചത്.

തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ 84 മീറ്റർ എന്ന യോഗ്യതാ മാനദണ്ഡം കടക്കാൻ നീരജിന് ആയി. ഇതേ ദൂരം ആവർത്തിക്കാൻ ആയാൽ നീരജിന് മെഡൽ ലഭിക്കും എന്ന് ഉറപ്പാണ്. 90 ഭേദിച്ച് സ്വർണ്ണം ഉറപ്പിക്കാൻ തന്നെയാകും നീരജ് ശ്രമിക്കുക. ഇന്ത്യയുടെ മറ്റൊരു ജാവലിൻ ത്രോ താരമായ കിഷോർ ജെന നേരത്തെ പുറത്തായിരുന്നു.

ഫൈനലിൽ 12 അത്‌ലറ്റുകൾ ആകും ഇറങ്ങുക. മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.

Exit mobile version