2021 ഹസാർഡിന്റെ വർഷം ആകും എന്ന് സിദാൻ
റയൽ മാഡ്രിഡിൽ എത്തിയിട്ട് ഇത്ര കാലമായിട്ടും കഴിവ് തെളിയിക്കാൻ ആകാത്ത ഹസാർഡിന് 2021 ഒരു നല്ല വർഷമാകും എന്ന് സിദാൻ. ഒരു സീസൺ മുമ്പ് ചെൽസിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് എത്തിയ ഹസാർഡ് റയൽ മാഡ്രിഡിൽ ഇതുവരെ ആരാധകർ ആഗ്രഹിച്ച നിലയിൽ എത്തിയിട്ടില്ല. പരിക്കും ഫോമില്ലായ്മയും ഹസാർഡിന് നിരന്തരം നിരാശ മാത്രമാണ് നൽകിയത്.
എന്നാൽ ഹസാർഡിന് ഈ വർഷം നല്ലതാകും എന്ന് സിദാൻ പറഞ്ഞു. പരിക്കിൽ നിന്ന് വളരെ കരുതലോടെ മാത്രമെ റയൽ ഇനി ഹസാർഡിനെ കളത്തിൽ എത്തിക്കുകയുള്ളൂ. റയലിൽ കഴിവ് തെളിയിക്കും എന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് ഹാസർഡ് ഇവിടെ വന്നത്. അത് താരം ചെയ്തിരിക്കും എന്നും സിദാൻ പറഞ്ഞു. ഇനിയും മൂന്ന് വർഷം ഹസാർഡിന് റയലിൽ കരാറുണ്ട്.