FeaturedKerala Premier League

കേരള പ്രീമിയർ ലീഗ് നാളെ മുതൽ!! ആദ്യം ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെതിരെ

കേരള പ്രീമിയർ ലീഗ് പുതിയ സീസണ് നാളെ തുടക്കമാകും. നാളെ രണ്ടു മത്സരങ്ങൾ ആണ് ലീഗിൽ നടക്കുന്നത്. കോഴിക്കോട് നടക്കുന്ന ഗംഭീര മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഗോകുലം കേരള എഫ് സി റിസേർവ്സിനെ നേരിടും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാകും ഉദ്ഘാടന മത്സരം നടക്കുക.

നാളെ മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ കണ്ണൂർ സിറ്റിയെയും നേരിടും. തിരൂരിൽ വെച്ചാകും ആ മത്സരം നടക്കുക. രണ്ട് മത്സരങ്ങളിം വൈകിട്ട് 3.30നാണ് ഈ മത്സരങ്ങൾ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഇത്തവണ കെ പി എല്ലിൽ മത്സരിക്കുന്നത്. ഹോം ആൻഡ് എവേ ഫോർമാറ്റിൽ തന്നെയാകും ലീഗ് മത്സരങ്ങൾ ഇത്തവണയും നടക്കുക. ലൂക സോക്കർ, കണ്ണൂർ സിറ്റി എഫ് സി, എം എ കോളേജ് കോതമംഗലം എന്നീ ടീമുകൾ ആദ്യമായി ഇത്തവണ കെ പി എല്ലിൽ കളിക്കു‌ന്നുണ്ട്. കേരള പോലീസ് മാത്രമാണ് ഡിപാർട്മെന്റ് ടീമായി ഇത്തവണ കെ പി എല്ലിൽ ഉള്ളത്. അവസാന സീസണുകളിൽ ഗംഭീര പ്രകടനം നടത്തിയിരുന്ന എഫ് സി തൃശ്ശൂർ ഇത്തവണ കേരള പ്രീമിയർ ലീഗിന് ഇല്ല. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഇന്ത്യൻ നേവിയും ഇത്തവണ ലീഗിൽ ഇല്ല.

ഗ്രൂപ്പ് എ; ഗോകുലം കേരള എഫ് സി, ലുക സോക്കർ, കോവളം എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, ഗോൾഡൻ ത്രഡ്സ്

ഗ്രൂപ്പ് ബി; എഫ് സി കേരള, സാറ്റ് തിരൂർ, കണ്ണൂർ സിറ്റി, കേരള പോലീസ്, എം എ കോളേജ് കോതമംഗലം