Kerala Premier League

കേരള പ്രീമിയർ ലീഗ് ഫൈനൽ തത്സമയം കാണാം

ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് ഫൈനൽ ടെലിവിഷനിലൂടെ തത്സമയം കാണാൻ അവസരം. 24 ന്യൂസ് ആണ് കേരള പ്രീമിയർ ലീഗ് ഫൈനൽ തത്സമയം ടെലിക്കാസ്റ്റ് ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു കെ പി എൽ മത്സരം ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. നേരത്തെ തന്നെ ഗോകുലം കേരളയുടെ ഐ ലീഗ് മത്സരങ്ങൾ 24 ന്യൂസ് ടെലിക്കാസ്റ്റ് ചെയ്യുന്നുണ്ട്. 24 ന്യൂസിന്റെ യൂട്യൂബ് ചാനൽ വഴയും മത്സരം തത്സമയം കാണാം.

കേരള ഫുട്ബോളിലെ വൻ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും ആണ് നാളെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്. വൈകിട്ട് 6 മണിക്കാണ് കിക്കോഫ്. മത്സരത്തിന് ഗ്യാലറിയിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.