Kerala Premier League

കേരള പ്രീമിയർ ലീഗ്; ബാസ്കോ ഒതുക്കുങ്ങലിന് മറ്റൊരു മികച്ച വിജയം കൂടെ

കേരള പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ച ബാസ്കോ ഒതുക്കുങ്ങൽ ഇന്ന് റിയൽ മലബാറിനെയും പരാജയപ്പെടുത്തി. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാസ്കോ ഒതുക്കിങ്ങൽ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ബാസ്കോ വിജയിച്ചു കയറിയത്.20220304 223904

16ആം മിനുട്ടിൽ മുഹമ്മദ് ഇഷാൽ റിയൽ മലബാറിന് ലീഡ് നൽകി. ഇതിന് 34ആം മിനുട്ടിലും 39ആം മിനുട്ടിലും മുഹമ്മദ് ആഷിഖിന്റെ മറുപടി ഗോൾ വന്നതോടെ ബാസ്കോ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ജാകു എസോമ്പേയും ഇരട്ട ഗോളുകൾ നേടിയതോടെ ബാസ്കോ വലിയ വിജയം ഉറപ്പിച്ചു. 4 മത്സരങ്ങളിൽ 8 പോയിന്റുമായി ബാസ്കോ ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്നു‌. റിയൽ മലബാർ ഒമ്പതാം സ്ഥാനത്താണ്.