FeaturedIndian Super League

സ്പാനിഷ് മധ്യനിര താരം സോൾ ക്രെസ്പോ ഒഡീഷ എഫ് സിയിൽ

സ്പാനിഷ് മധ്യനിര താരമായ സൗൾ ക്രെസ്പോയെ ഒഡീഷ എഫ് സി സ്വന്തമാക്കി. 25കാരബായ താരം സ്പാനിഷ് ക്ലബായ പോൻഫെറദീനയിൽ ആയിരുന്നു കളിക്കുന്നത്. അവസാന ഏഴു വർഷമായി താരം അവിടെയുണ്ടയിരുന്നു. ഇതിനിടയിൽ അത്ലകറ്റികോ അസ്റ്റോർഗ, അരന്ദിന എന്നീ ക്ലബുകൾക്കായും സൗൾ ക്രെസ്പോ കളിച്ചിട്ടുണ്ട്. ലാലിഗ2, കോപ ഡെൽ റേ എന്നീ വലിയ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്.

ഒഡീഷയിൽ ക്രെസ്പോ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. മധ്യനിരയിൽ നിന്ന് അവസരങ്ങൾ തടയാൻ കഴിയുള്ള ഡിഫൻസീവ് മിഡ്ഫീൽഡറാണ് പുതിയ ഐ എസ് എൽ സീസണായി വലിയ ഒരുക്കം തന്നെയാണ് ഒഡീഷ നടത്തുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഒഡീഷയുടെ ഏഴാമത്തെ സൈനിംഗ് ആണ് ക്രെസ്പോ.