FeaturedIndian Super League

പ്രിതം കോടാൽ കേരള ബ്ലാസ്റ്റേഴ്സിൽ 3 വർഷത്തെ കരാർ ഒപ്പുവെക്കും

കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നതിന് അടുത്ത് നിൽക്കുകയാണ്. ഈ ആഴ്ച തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും. താരം ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് പുതിയ വിവരങ്ങൾ. മോഹൻ ബഗാൻ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ഇരു ക്ലബുകളും ട്രാൻസ്ഫറിന്റെ മറ്റു ഘടകങ്ങളിലും ധാരണയിൽ എത്തുകയാണ്.

Picsart 23 06 10 15 50 11 143

കേരള ബ്ലാസ്റ്റേഴ്സ് ഹോർമിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ ട്രാൻസ്ഫറിൽ നിന്ന് ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ സഹലിന്റെ ട്രാൻസ്ഫറിന്റെ ഭാഗമാണ് പ്രിതം കോറ്റാലിന്റെ ട്രാൻസ്ഫർ‌ എന്നാണ് റിപ്പോർട്ടുകൾ. സഹൽ മോഹൻ ബഗാനിലേക്ക് എത്തുന്നതിന് ഒപ്പം പ്രിതം ബ്ലാസ്റ്റേഴ്സിലേക്കും എത്തും.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.