FeaturedIndian Super League

പുതിയ സൈനിംഗ് ബെഞ്ചിൽ, പ്രശാന്ത് ആദ്യ ഇലവനിൽ, സഹലും ബെഞ്ചിൽ

ഡെൽഹി ഡൈനാമോസിനെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിക് അടിമുടി മാറ്റങ്ങൾ. സുഭാഷിഷ് റോയ് ചൗദരി ഗോൾ വല കാക്കാൻ തിരിച്ചെത്തിയപ്പോൾ ആദ്യ മലയാളി യുവ താരൻ പ്രശാന്തിന് ഐ എസ് എല്ലിൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ഗുഡ്യോൺ ബെഞ്ചിൽ ഇടം പിടിച്ചപ്പോൾ യുവതാരം സഹൽ അബ്ദുൽ സമദും ബെഞ്ചിൽ എത്തി. സി കെ വിനീതും കരൺ സാഹ്നേയും ആണ് ഹ്യൂമിനൊപ്പം അറ്റാക്കിംഗ് നയിക്കുന്നത്.

ടീം; സുഭാഷിഷ് റോയ്, ലാൽറുവത്താര, ബ്രൌൺ, ജിങ്കൻ, പ്രശാന്ത്, പെകൂസൺ, ഹ്യൂം, സികെ വിനീത്, കരൺ, ജാക്കിചന്ദ്, മിലൻ സിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial