വമ്പൻ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! പ്രബീർ ദാസ് ഇനി മഞ്ഞ ജേഴ്സിയിൽ
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കായുള്ള ഒരു വലിയ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിലെ വലിയ പേരായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ബെംഗളൂരു എഫ് സി താരമായിരുന്ന പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നീക്കം പൂർത്തിയായതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു ട്രാൻസ്ഫർ ഫീയും ബ്ലാസ്റ്റേഴ്സ് ഈ നീക്കത്തിനായി ബെംഗളൂരു എഫ് സിക്ക് നൽകിയിട്ടില്ല.

മൂന്ന് വർഷത്തെ കരാറിൽ ആണ് പ്രബീർ ബെംഗളൂരു എഫ് സി വിട്ട് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിക്ക് ആയി 20 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിരുന്നു.
പ്രതിരോധം ഇനി അതിശക്തം! 👊
Bringing experience and firepower to our defensive line! 🔥
We are delighted to announce the signing of Prabir Das on a free transfer. The full-back has signed on until 2026! 💛#SwagathamPrabir #Prabir2026 #KBFC #KeralaBlasters pic.twitter.com/DOAXs06VaO
— Kerala Blasters FC (@KeralaBlasters) June 1, 2023
ബെംഗളൂരവിൽ എത്തും മുമ്പ് എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം 2015 മുതൽ ഉള്ള താരമായിരുന്നു. പ്രബീർ ദാസിന് ബെംഗളൂരു എഫ് സിയിൽ രണ്ടു വർഷത്തെ കരാർ കൂടെ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിട്ടത്. ഡെൽഹി ഡൈനാമോസിൽ നിന്നാണ് 2015ൽ പ്രബീർ എ ടി കെയിൽ എത്തിയത്. അന്നു മുതൽ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമായിരുന്നു പ്രബീദ് ദാസ്. ഇതുവരെ 106 മത്സരങ്ങൾ ഐ എസ് എല്ലിൽ പ്രബീർ കളിച്ചിട്ടുണ്ട്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.