FeaturedIndian Super League

മലയാളി താരം മുഹമ്മദ് സലാ ബെംഗളൂരു എഫ് സിയിലേക്ക്

മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം. പഞ്ചാബ് എഫ് സിയുടെ താരമായിരുന്ന സലായെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാറിൽ ആകും സലാ ബെംഗളൂരു എഫ് സിയിൽ എത്തുന്നത്.

ബെംഗളൂരു 24 05 30 17 07 52 548

അവസാന രണ്ടു സീസണായി മൊ സലാ പഞ്ചാബ് എഫ് സിക്ക് ഒപ്പം ആയിരുന്നു. അവരുടെ പ്രൊമോഷനിലും വലിയ പങ്കുവഹിച്ചിരുന്നു. അതിനു മുമ്പ് ശ്രീനിധി ഡെക്കാന്റെ താരമായിരുന്നു.

20220906 193531

മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗോകുലം കേരളക്കായി കളിച്ചിട്ടുള്ള താരമാണ് സലാ. കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു അന്ന് സലാഹ്. 27കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.