FeaturedIndian Super League

മനോലോ ഇനി എഫ് സി ഗോവക്ക് വേണ്ടി തന്ത്രങ്ങൾ മെനയും

ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് ആയിരുന്ന മനോലോ മാർക്വേസ് ഇനി എഫ് സി ഗോവയുടെ പരിശീലകൻ. ഇന്ന് ഗോവ ഔദ്യോഗികമായി തന്നെ മനോലോയുടെ വരവ് പ്രഖ്യാപിച്ചു. ഒരു വീഡിയോയിലൂടെ ആയിരുന്നു ഗോവയുടെ പ്രഖ്യാപനം.

മനോലോ 23 05 03 09 22 50 407

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. ഈ കഴിഞ്ഞ സീസണിൽ ക്ലബിനെ ഐ എസ് എൽ സെമിഫൈനലിലേക്കും മാർക്കേസ് നയിച്ചിരുന്നു.

അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. 66 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.