FeaturedIndian Super League

കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി സ്റ്റേഡിയം, അഞ്ചു വർഷത്തിനകം!!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ന് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് കൊണ്ടു പോകാനുള്ള ചുവടുകൾ സ്വീകരിച്ചു തുടങ്ങുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിമഗദ പ്രസാദ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ക്ലബ് സാമ്പത്തികമായി പ്രതിസന്ധിയിൽ ആണ് എന്ന് വാർത്തകൾ ഉണ്ട്. ഇതിനാൽ ക്ലബ് അടച്ചു പൂട്ടുമെന്നത് തെറ്റാണ്. പകരം തങ്ങൾ കൂടുതൽ പണം ക്ലബിനായി മാറ്റിവെക്കാൻ പോവുകയാണ് ക്ലബ് ഉടമ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി ഒരു സ്റ്റേഡിയം ആണ് തന്റെ സ്വപ്നം. അതിന് സമയമെടുത്തേക്കാം. മൂന്ന് മുതൽ അഞ്ചു വരെ വർഷങ്ങൾ ഇത് പണിയാൻ എടുത്തേക്കാം. എന്നാൽ അതാണ് തന്റെ സ്വപ്നം. അത് നടക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് ഉടമ പറഞ്ഞു. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിൽ വൻ തുക കൊടുത്താണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. സ്വന്തമായി സ്റ്റേഡിയം നിർമ്മിച്ചാൽ അത് മറ്റു ഐ എസ് എൽ ക്ലബുകൾക്കും മറ്റു പ്രൊഫഷണൽ ക്ലബുകൾക്കും വലിയ മാതൃകയാകും.