FeaturedIndian Super League

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി പ്രകാശനം തിങ്കളാഴ്ച

അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം തിങ്കളാഴ്ച കൊച്ചിയിലെ ലുലു മാളിൽ വെച്ച് നടക്കും. ചടങ്ങിൽ വെച്ച് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ ആരാധകർക്ക് മുൻപിൽ അവതരിപ്പിക്കും. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് നടക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ചടങ്ങിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിൽ ജേഴ്സി സ്പോൺസർമാരായ ജെയിൻ യൂണിവേഴ്സിറ്റിയുടെയും മുത്തൂറ്റിന്റെയും ലോഗോകൾ ജേഴ്സിയിൽ ഉണ്ടാവും. പതിവ് പോലെ തന്നെ മഞ്ഞ കളറിന് പ്രാധാന്യം നല്കുന്ന ജേഴ്സിയവും ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുക. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട പോസ്റ്റർ പ്രകാരം ജേഴ്സിയിൽ നീല കളറിനും പ്രാധാന്യം ഉണ്ടാവാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി നിർമ്മാതാക്കളായി റോയർ സ്പോർട്സിനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് സീസണിലെ മോശം പ്രകടനത്തെ മറികടക്കാൻ മികച്ച സൈനിങ്‌ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.