FeaturedIndian Super League

വിജയം വേണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെ നേരിടും. തുടർച്ചയായ നാലു തോൽവികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചെ പറ്റൂ. ഇപ്പോക്ക് തന്നെ വലിയ പ്രതിസന്ധിയിൽ ഉള്ള ടീമിന് ഒരു വിജയം കൊണ്ട് മാത്രമെ ആരാധകർക്ക് ഇടയിലും താരങ്ങൾക്ക് ഇടയിലും ഒരു പോസിറ്റീവ് ഊർജ്ജം കൊണ്ടു വരാൻ ആവുകയുള്ളൂ.

കേരള 23 11 05 10 12 19 232

ഇന്ന് ചെന്നൈയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ശക്തമായ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറക്കും. ഇവാൻ ചില മാറ്റങ്ങൾ ടീമിൽ വരുത്താൻ സാധ്യതയുണ്ട്. പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇനിയും പിറകോട്ട് പോകാതെ ഇരിക്കണം എങ്കിൽ വീണ്ടും ജയിച്ചു തുടങ്ങേണ്ടതുണ്ട്.

ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം സൂര്യ മൂവീസിലും ജിയോ സിനിമയിലും തത്സമയം കാണാം.