FeaturedIndian Super League

ഇന്ന് ഒഡീഷ പരാജയപ്പെട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കും

കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് ഐ എസ് എല്ലിൽ ഇറങ്ങുന്നത് എങ്കിലും ഇന്ന് തന്നെ അവർ പ്ലേ ഓഫ് ഉറപ്പിച്ചേക്കും. ഇന്ന് ഒഡീഷ പരാജയപ്പെടുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കും. ഒഡീഷ ഇന്ന് ഹൈദരബാദിനെ ആണ് നേരിടുന്നത്. ഏഴാം സ്ഥാനത്തുള്ള ഒഡീഷക്ക് ഇപ്പോൾ 17 മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് ആണ് ഉള്ളത്. ഇന്ന് പരാജയപ്പെട്ടാൽ പിന്നെ ഒഡീഷക്ക് കിട്ടാവുന്ന പരമാവധി പോയിന്റ് 30 മാത്രമാകും. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ തന്നെ 31 പോയിന്റ് ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 10 12 01 14 704

അതുകൊണ്ട് തന്നെ ഒഡീഷ ഒരു മത്സരം പരാജയപ്പെട്ടാൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ആറിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പാകും. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയിരിക്കും. എങ്കിലും പ്ലേ ഓഫ് ഉറപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് ടീമിൽ റൊട്ടേഷൻ നടത്താനും പ്ലേ ഓഫിന് മുമ്പ് ടീമിനെ മികച്ച ഫിറ്റ്നസിലേക്ക് എത്തിക്കാനും എല്ലാർക്കും അവസരം നൽകാനും ആകും.