FeaturedIndian Super League

“ഇന്ന് കണ്ടത് ആന്റീ-ഫുട്ബോൾ, 100 മിനുട്ടിൽ 95 മിനുട്ടും പന്ത് ആകാശത്തായിരുന്നു” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

ഇന്ന് ചെന്നൈയിൽ നിന്ന് കണ്ടത് സുന്ദര ഫുട്ബോൾ അല്ല എന്നും ആന്റി-ഫുട്ബോൾ ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ചെന്നൈയിൻ പരിശീലകൻ ഓവൻ കോയ്ലിന് എതിരെ എന്നും ഇതേ ഫുട്ബോൾ ആണ് താൻ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇതിന് തയ്യാറായിരുന്നു. ഒരു ഗോൾ ആകും ഇന്ന് വിധി തീരുമാനിക്കുക എന്ന് ഉറപ്പായിരിന്നു. ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 24 02 16 22 26 40 536

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിൽ സൗന്ദര്യ ഫുട്ബോൾ അല്ല കാണാൻ ആയത് പകരം ഫുട്ബോളിന് വിരുദ്ധമായ കാര്യങ്ങളാണ് കാണാൻ ആയത്. ഇന്ന് 100 മിനുട്ട് ഫുട്ബോൾ നടന്നെങ്കിൽ 95 മിനുട്ടും പന്ത് ആകാശത്തായിരുന്നു. ഇവാൻ വുകമാനോവിച് പറഞ്ഞു.

ഇന്ന് ഒരു ഫുട്ബോളും നടന്നില്ല. സമയം കളയലും ഫൗളുകളും മാത്രമാണ് നടന്നത്. ഒരു നല്ല നിമിഷം പോലും ഇന്ന് കാണാൻ ആയില്ല എന്ന് ഇവാൻ പറഞ്ഞു. ഇന്ന് കാണാൻ ആയത് വൃത്തിക്കെട്ട ഫുട്ബോൾ ആണെന്നും കോച്ച് കൂട്ടിച്ചേർത്തു.