FeaturedIndian Super League

ഹാവി ഹെർണാണ്ടസ് ഒഡീഷ വിട്ട് ബെംഗളൂരു എഫ് സിയിൽ

സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാവിയർ ഹെർണാണ്ടസിനെ ബെംഗളൂരു എഫ്സി സ്വന്തമാക്കി. ഒഡീഷയിൽ നിന്നാണ് താരം ഒഡീഷയിലേക്ക് എത്തുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. 2024വരെ താരം ബെംഗളൂരുവിൽ തുടരും. 33 കാരനായ സ്പെയിനാർഡ് തന്റെ കരിയർ റയൽ മാഡ്രിഡിലൂടെ ആരംഭിച്ച താരമാണ്. റയൽ മാഡ്രിഡ് ബി ഉൾപ്പെടെ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു. റൊമാനിയ, പോളണ്ട്, അസർബൈജാൻ എന്നിവിടങ്ങളിലും അദ്ദേഹം കളിച്ചു.

ഹാവി ഇന്ത്യൻ സൂപ്പർ ലീഗിൽ 56 മത്സരങ്ങൾ ഇതുവരെ കളിച്ചു. കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ ഹാവി ഹെർണാണ്ടസ് കളിച്ചിരുന്നു. ആകെ 9 ഗോളും 11 അസിസ്റ്റും താരം ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്.