FeaturedIndian Super League

“ട്രെയിനിങ്ങിൽ വാസ്കസ് ഇതുപോലെ ഗോളടിക്കാറുണ്ട്, ഏത് നിമിഷവും അത്ഭുതം കാണിക്കാൻ കഴിയുന്ന താരമാണ്”

കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് വാസ്കസ് നേടിയ ഗോൾ ഒര അത്ഭുതമല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. പരിശീലന സമയത്ത് രണ്ട് തവണയിൽ അധികം താരം ഇങ്ങനെ ഗോൾ നേടിയിട്ടുണ്ട് എന്ന് പരിശീലകൻ ഇവാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഷോട്ടുകളുടെ ക്വാളിറ്റു മുമ്പ് തന്നെ ഐ എസ് എൽ കണ്ടിട്ടുണ്ട്. വാസ്കസ് ഏത് നിമിഷവും അത്ഭുതം കാണിക്കാൻ കഴിവുള്ള താരങ്ങൾ ആണ്. ഇവാൻ പറഞ്ഞു.
20220204 215536

ഇന്നത്തെ വാസ്കസ് ഗോൾ ആശ്വാസം ആയിരുന്നു. 10 പേരായി ചുരുങ്ങി പൊരുതുന്നതിന് ഇടയിൽ ആയിരുന്നു ആ ഗോൾ. ആ ഗോൾ വലിയ ആശ്വാസമായി മാറി എന്നും കോച്ച് പറഞ്ഞു. വാസ്കസിന്റെ മികവിനൊപ്പം അദ്ദേഹത്തിന്റെ വർക്ക് റേറ്റും മികച്ചതാണ് എന്നും ഇവാൻ പറഞ്ഞു.