Indian Super League

ഇഷാൻ പണ്ടിതയ്ക്കും സൗരവിനും പരിക്ക്, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നഷ്ടമാകും

കേരള ബ്ലാസ്റ്റേഴ്സിന് നാളെ ആദ്യ മത്സരത്തിൽ രണ്ട് പ്രധാന താരങ്ങളെ നഷ്ടമാകും. പുതിയ സ്ട്രൈക്കർ ഇഷാൻ പണ്ടിതയും വിങ്ങർ സൗരവ് മൗണ്ടാലും നാളെ കളിക്കില്ല. ഇരുവരും പരിക്കിന്റെ പിടിയിലാണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു. ഇരുവരും പരിശീലനം നടത്താൻ ആകുന്ന സാഹചര്യത്തിൽ അല്ല എന്ന് കോച്ച് പറഞ്ഞു.

കേരള 23 09 20 22 35 13 646

ഇന്ന് ഇഷാൻ പണ്ടിത പരിശീലനത്തിന് ഇറങ്ങി എങ്കിലും തനിച്ചാണ് പരിശീലനം നടത്തിയത്‌. ഇവർ മാത്രമല്ല ദിമിയുടെ ഫിറ്റ്നസിലും നാളെ ആശങ്കയുണ്ട്‌‌ ദിമി നാളെ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല. പ്രീസീസണ് ഇടയിൽ പരിക്കേറ്റ ദിമിത്രസ് കഴിഞ്ഞ ആഴ്ച മാത്രമാണ് പരിശീലനത്തിൽ തിരികെയെത്തിയത്. ഇതുകൂടാതെ ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ ഉള്ള ബ്രൈസ് മിറാണ്ട, രാഹുൽ കെപി എന്നിവരും ടീമിൽ ഉണ്ടാകില്ല.