FeaturedIndian Super League

ഗനി നിഗം ആണ് താൻ ഏറ്റവും ഉറ്റു നോക്കുന്ന താരം എന്ന് ഹൈദരാബാദ് പരിശീലകൻ

മലയാളി യുവതാരം ഗനി നിഗം അഹമ്മദ് ആണ് ഈ സീസണിൽ താൻ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന താരമെന്ന് ഹൈദരബാദ് എഫ് സി പരിശീലകൻ ഫിൽ ബ്രൗണ്ട്. പൂനെ സിറ്റി ഹൈദരബാദ് എഫ് സി ആയതോടെ പൂനെയുടെ താരമായിരുന്നു ഗനി ഹൈദരബാദിന്റെ താരമായി മാറിയിരുന്നു. ഇതുവരെ നടന്ന പരിശീലനങ്ങളിലും പ്രീസീസൺ മത്സരത്തിലും ഒക്കെ ഗനി തന്നെ അമ്പരിപ്പിച്ചു എന്ന് ബ്രൗൺ പറഞ്ഞു.

ഗനി തീർത്തും വ്യത്യസ്തമായ താരമാണെന്നും ഈ സീസണിൽ ഗനി താരമായി മാറും എന്നും ഫിൽ ബ്രൗൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സിക്കായി ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിൽ ഗനി കളിച്ചരുന്നു. എന്നാൽ പരിക്ക് കാരണം ഗനി അധിക സമയവും കളത്തിൻ പുറത്തായിരുന്നു. 2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു നാദാപുരം സ്വദേശിയയ ഗനി.

പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. ഈ സീസണിൽ ഗനി ദേശീയ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.