ഫ്രെഡിയും പരിക്ക് മാറി എത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിന് ശുഭ വാർത്ത
കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരതാരം ഫ്രെഡിയും പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചു. ബൈക്ക് അപകടം കാരണം നവംബർ മുതൽ ഫ്രെഡി വിശ്രമത്തിൽ ആയിരുന്നു. ഇപ്പോൾ താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. ഫ്രെഡി ഇപ്പോൾ വ്യക്തിഗത ട്രെയിനിംഗിലാണ് ഉള്ളത്. താരം ഐ എസ് എൽ പുനരാരംഭിക്കുമ്പോഴേക്ക് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

🚨🥇 Freddy Lallawmawma joined Kerala Blasters training camp & started individual training @Anas_2601 #KBFC pic.twitter.com/TdSHbozNmG
— KBFC XTRA (@kbfcxtra) January 9, 2024
ബൈക്ക് അപകടം നേരിട്ട താരത്തിന് സാരമായ പരിക്കേറ്റിരുന്നു. താരത്തിന്റെ ജോ ബോണിനും ഷോൾഡറിനും പരിക്കേൽക്കുകയും തുടർന്ന് ശസ്ത്രക്രിയ വേണ്ടിവരികയും ചെയ്തിരുന്നു. ഈ സീസണിൽ ഇതുവരെ ഫ്രെഡി കേരള ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിൽ 93 മിനിറ്റോളം ഫുട്ബോൾ കളിച്ചിരുന്നു. കളത്തിലിറങ്ങിയപ്പോൾ എല്ലാം പ്രതീക്ഷ നൽകുന്ന പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. ഫ്രെഡിയെ കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ ഐബാൻ, ജീക്സൺ തുടങ്ങിയ പല പ്രധാനതാരങ്ങളും പരിക്ക് മാറി കളത്തിലേക്ക് തിരികെയെത്തുന്നതിന്റെ പാതയിലാണ്.