FeaturedIndian Super League

“ഫൈനലാണ് കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരം” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ

ഐ എസ് എൽ ഫൈനലിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം ഇല്ല എന്നും ഫൈനൽ ടീം ആസ്വദിക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഫൈനൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരം ആണ് എന്ന് ഇവാൻ പറഞ്ഞു. കാരണം ഫൈനൽ എന്നത് കൊണ്ട് തന്നെ എല്ലാവരും മോട്ടിവേറ്റഡ് ആയിരിക്കും. അവർക്ക് വേറെ ഒരു കാരണവും വേണ്ട ഫൈനലിനായി സജ്ജമാകാൻ. ഇവാൻ പറഞ്ഞു.

ഫൈനലിന് ഇറങ്ങുമ്പോൾ എല്ലാ താരങ്ങളും പൂർണ്ണമായി ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചാകും ഉണ്ടാവുക. മാത്രമല്ല എല്ലാ താരങ്ങളും അവരുടെ കഴിവ് ആരാധകരെ ഈ വലിയ വേദിയിൽ കാണിക്കാനും ആഗ്രഹിക്കുന്നുണ്ടാകും. കോച്ച് പറഞ്ഞു. ഇത്തരം ഒരു ഫൈനലിനായാണ് അവർ കരിയർ തുടക്കം മുതൽ ആഗ്രഹിക്കുന്നത്. അതിനേക്കാൾ വലിയ മോട്ടിവേഷൻ എന്ത് വേണം. കോച്ച് ചോദിക്കുന്നു. ഫുട്ബോളിൽ ഏറ്റവും കളിക്കാൻ എളുപ്പം ഫൈനലുകൾ ആണെന്നും നാളെ നല്ലത് നടക്കട്ടെ എന്നും കോച്ച് പറഞ്ഞു.