FeaturedIndian Super League

യുവ ഫോർവേഡ് ഡോണി റൊമേറോയ്‌ക്ക് ആയി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരു വിദേശ ഫോർവേഡിനെ ടീമിലെത്തിക്കാൻ നോക്കുന്നുണ്ട്. പ്രതിഭാധനനായ ഡൊമിനിക്കൻ റിപ്പബ്ലിക് ഫോർവേഡ് ഡോണി റൊമേറോയ്‌ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. 25-കാരൻ നിലവിൽ ബൊളീവിയൻ ടോപ്പ്-ടയർ ടീമായ ആൾവേസ് റെഡിക്ക് വേണ്ടിയാണ് കളിക്കുന്നത്.

ഡോണി 23 05 20 01 29 16 603

1998 ജനുവരി 24-ന് ജനിച്ച ഡോർണി അലക്‌സാണ്ടർ റൊമേറോ ചാലാസ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ എൽ സീബോയിൽ നിന്നുള്ള താരമാണ്. റൊമേറോയുടെ ഫുട്ബോൾ യാത്ര ആരംഭിച്ചത് എൽ സീബോയിലെ യൂത്ത് സിസ്റ്റത്തിൽ നിന്നാണ്, അവിടെ അദ്ദേഹം 2012 മുതൽ 2017വരെ ഉണ്ടായിരുന്നു. 2021-ൽ റിയൽ സാന്താക്രൂസിലേക്ക് എത്തിയ താരം 51 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അവിടെ നേടി. നിലവിൽ, റൊമേറോ ഓൾവേസ് റെഡിയിൽ ശ്രദ്ധേയമായ പ്രകടനം നടത്തുന്നുണ്ട്.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് ദേശീയ ടീമിനായി 2019ൽ അരങ്ങേറ്റം നടത്തിയ താരം രാജ്യത്തിനായി 23 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരവുമായുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്.