Indian Super League

അപരാജിത കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ

ഐ എസ് എല്ലിൽ ഇന്ന് രണ്ട് മത്സരമാണ് നടക്കുന്നത്. വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിനെ നേരിടും. ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള ജെറാഡ് നസിന്റെ നോർത്ത് ഈസ്റ്റ് അവരുടെ അപരാജിത് കുതിപ്പ് തുടരാൻ ആകും ശ്രമിക്കുക. ഇന്ന് വിജയിച്ചാൽ പോയിന്റിൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനാകും.

അവസാന രണ്ട് മത്സരങ്ങളിലും അസിസ്റ്റുമായി തിളങ്ങിയ മലയാളി താരം വി പി സുഹൈർ ഇന്നും നോർത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെന്നൈയിൻ എഫ് സി അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിജയവഴിയിലേക്ക് വരുക ആണ് അവരുടെയും ഉദ്ദേശം. നാലു മത്സരങ്ങളിൽ ഒരു വിജയം മാത്രമേ ഇതുവരെ ചെന്നൈയിന് നേടാൻ ആയിട്ടുള്ളൂ. ഐ എസ് എല്ലിൽ ഹെഡ് ടു ഹെഡ് റെക്കോർഡ് എടുത്താൽ നോർത്ത് ഈസ്റ്റിനാണ് ചെന്നൈയിന് എതിരെ മികച്ച റെക്കോർഡ് ഉള്ളത്.