FeaturedIndian Super League

എന്നും മഞ്ഞ!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി എത്തി

പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം നടന്നു. ഇന്ന് കൊച്ചിയിലെ ലുലു മാളിൽ വെച്ച് ആണ് ജേഴ്സി പ്രകാശനം നടന്നത്. റെയോർ സ്പോർട്സ് ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനായി ജേഴ്സി ഒരുക്കുന്നത്. മഞ്ഞ നിറത്തിൽ തന്നെ ആണ് ജേഴ്സി. ആരാധകർക്കായി പ്രത്യേക ജേഴ്സിയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

എന്നും യെലോ എന്ന വാക്കു പതിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ജേഴ്സി. ജേഴ്സി സ്പോൺസർമാരായ ജെയിൻ യൂണിവേഴ്സിറ്റിയുടെയും മുത്തൂറ്റിന്റെയും ലോഗോകളും ജേഴ്സിയിൽ ഉണ്ടാവും. ഈ ജേഴ്സി ഉടൻ തന്നെ ആരാധകർക്ക് വാങ്ങാൻ സൗകര്യം ഒരുക്കും എന്ന് ക്ലബ് അറിയിച്ചു. ക്ലബ് സി ഇ ഒയും ടീമിലെ പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.